തൊടുപുഴ:സമൂഹത്തിൽ ഡോക്ടർമാർക്കെതിരെ നടക്കുന്ന അതിക്രമങ്ങളിൽ പ്രതിഷേധിച്ച് അൽ അസ്ഹർ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥി യൂണിയന്റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. നാലുവരിപാതയിൽ നിന്നും മങ്ങാട്ടുകവല ബസ്റ്റാന്റ് പരിസരത്തേക്ക് എത്തിച്ചേർന്ന പ്രതിഷേധ പ്രകടനത്തിൽ നിരവധി എം.ബി.ബി.എസ്.വിദ്യാർത്ഥികൾ അണിചേർന്നു. കോളേജ് യൂണിയൻ ചെയർമാൻ എഫ്.വൈ.ഫയാസ്ഖാൻ. സ്റ്റുഡന്റ് അഡ്വൈസറും അസോസിയേറ്റ് പ്രൊഫസറുമായ ഡോ.പ്രവീൺ.എസ്,
സ്റ്റുഡന്റ് യൂണിയനെ പ്രതിനിധീകരിച്ച് ഭഗത്ത്.റ്റി.എസ്, ജ്യോതിക.പി.വിവേകാനന്ദൻ, ജനറൽ സെക്രട്ടറി ഫഹദ് ജമാൽ, വൈസ്.ചെയർപേഴ്സൺ ഷിദാന എന്നിവർ സംസാരിച്ചു.