തൊടുപുഴ: ആരോഗ്യ പ്രവർത്തകർക്ക് നേരെ നടക്കുന്ന അക്രമ സംഭവങ്ങളിൽ മുതലക്കോടം ഹോളി ഫാമിലി നഴ്സിങ് കോളേജിലെ വിദ്യാർത്ഥികളും അദ്ധ്യാപകരും മാർച്ച് ഫോർ വയലൻസ് എഗൈൻസ്റ്റ് ഹെൽത്ത് കെയർ വർക്കേഴ്സ് എന്ന ലേബലിൽ പ്രതിഷേധ സമരം നടത്തി .തൊടുപുഴയിൽ നടന്ന പ്രതിഷേധ സമരത്തിൽ യൂണിറ്റ് വൈസ് ചെയർമാൻ ദിയ സോജൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ ജനറൽ സെക്രട്ടറി ആവണി ശശി പ്രതിഷേധ പ്രമേയം അവതരിപ്പിച്ചു, കോളേജ് പ്രിൻസിപ്പാൾ പ്രൊ ജയൻ ജെയിംസ് , എസ്. ൻ. എ. യൂണിറ്റ് അഡ്വൈസർ റോസിലിൻ എന്നിവർ പ്രസംഗിച്ചു .പ്രതിഷേധ സമരത്തിന്റെ സൂചനയായി ചുവന്ന മഷിയിൽ ഓരോ വിദ്യാർത്ഥികളും കൈപ്പാടുകൾ പതിപ്പിച്ച പോസ്റ്റർ കേന്ദ്ര ആരോഗ്യമന്ത്രിക്ക് അയച്ചുകൊടുക്കാൻ തീരുമാനിച്ചു .കത്തിച്ച മെഴുകുതിരികളും പ്ലാകാർഡുമായി യാണ് വിദ്യാർത്ഥികളും അദ്ധ്യാപകരും പ്രതിഷേധത്തിൽ പങ്കെടുത്തത്.