ഇടുക്കി: ജില്ലയിലെ കുടുംബശ്രീ സൂക്ഷ്മ സംരംഭ വികസനത്തിന്റെ ഭാഗമായി ഗ്രാമപഞ്ചായത്തുകളിൽ എംഇസിമാരെ (മൈക്രോ എന്റർപ്രൈസ് കൺസൾട്ടന്റ്) നിയമിക്കുന്നതിന് ബിരുദ യോഗ്യതയുള്ള കുടുംബശ്രീ അംഗമോ ,കുടുംബശ്രീ കുടുംബാംഗമോ ,ഓക്സിലറി ഗ്രൂപ്പ് അംഗമോ ആയവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. തൊടുപുഴ ,കരിങ്കുന്നം , മണക്കാട് ,മുട്ടം ,പീരുമേട് ,പെരുവന്താനം ,പാമ്പാടുംപാറ , ഉടുമ്പൻചോല സി ഡി എസുകളിൽ ആണ് എം ഇ സി മാരുടെ ഒഴിവുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.25 നും 45 നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്. എഴുത്തു പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് നിയമനം. നിയമനം ലഭിക്കുന്നവർക്ക് ഫീൽഡ്തല പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിൽ ഓണറേറിയം ,യാത്രാബത്ത എന്നിവ ലഭിക്കും.ഇടുക്കി ജില്ലയിൽ സ്ഥിര താമസക്കാരായ ഉദ്യോഗാർത്ഥികൾ വെള്ള പേപ്പറിൽ അപേക്ഷയോടൊപ്പം ബയോ ഡാറ്റയും ,സർട്ടിഫിക്കറ്റുകളുടെ പകർപ്പ് എന്നിവ സഹിതം 31 ന് വൈകീട്ട് 5 നകം ജില്ലാ മിഷൻ കോഓർഡിനേറ്റർ കുടുംബശ്രീ , സിവിൽ സ്റ്റേഷൻ പൈനാവ് പി ഒ ) ,കുയിലിമല ഇടുക്കി ജില്ലപിൻകോഡ് :685603 എന്ന വിലാസത്തിൽ തപാൽ മുഖേനയോ നേരിട്ടോ അപേക്ഷിക്കാവുന്നതാണ്.കൂടുതൽ വിവരങ്ങൾക്ക് ഫോൺ.04862232223