upaharam

തൊടുപുഴ: സംസ്ഥാന ചലച്ചിത്ര അവാർഡ് മികച്ച സിങ്ക് സൗണ്ട് വിഭാഗത്തിൽ പുരസ്‌കാരംനേടി നാടിന്റെ അഭിമാനമായ കുമ്മംകല്ല് സ്വദേശി ഷെമീർ അഹമ്മദിന് മുസ്ലിം യൂത്ത് ലീഗ് തൊടുപുഴ മുനിസിപ്പൽ കമ്മിറ്റിയുടെ ഉപഹാരം നൽകി. വൈറ്റ് ഗാർഡ് ജില്ലാ ക്യാപ്ടനും
മുസ്ലിം യൂത്ത് ലീഗ് മുനിസിപ്പൽ പ്രസിഡന്റുമായ എം എ സബീർ ഉപഹാരം നൽകി. വൈറ്റ് ഗാർഡ് ജില്ലാ വൈസ് ക്യാപ്ടൻ ഷാമൽ അസീസ് പൊന്നാട അണിയിച്ചു. മുസ്ലിം ലീഗ് വാർഡ് പ്രസിഡന്റും ഷെമീർ അഹമ്മദിന്റെ പിതാവുമായ കരീം സാഹിബ്, മുനിസിപ്പൽ യൂത്ത് ലീഗ് ട്രഷറർ അനസ് പി ബി, മുനിസിപ്പൽ യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് ഒ .ജെ അബു എന്നിവർ സന്നിഹിതരായിരുന്നു.