കുടയത്തൂർ: കുടയത്തൂരിൽ ശ്രീകൃഷ്ണ ജയന്തി ബാലദിനാഘോഷം വിപുലമായ രീതിയിൽ ആഘോഷിക്കാൻ തീരുമാനിച്ചു. കോളപ്ര ചക്കളത്തുകാവ് ഉമാമഹേശ്വര ക്ഷേത്രത്തിൽ നിന്നും ആരംഭിക്കുന്ന മഹാശോഭായാത്ര ശരംകുത്തി ശ്രീ ധർമ്മശാസ്താ ദേവീക്ഷേത്രത്തിൽ സമാപിക്കും. 51 അംഗ ആഘോഷ കമ്മിറ്റിയെ തെരഞ്ഞെടുത്തു. രക്ഷാധികാരികളായി എളയാനിതോട്ടത്തിൽ ബി. ഹരിഹർലാൽ,വളകാലിൽ വി.എൻ. ചന്ദ്രശേഖരപിള്ള, കിഴക്കേപ്പറമ്പിൽ ഷൈജു എന്നിവരേയും ആഘോഷ പ്രമുഖായി കൊട്ടാരത്തിൽപ്പറമ്പിൽ കെ.എൻ.ഷിബു,സഹ ആഘോഷ പ്രമുഖരായിസജിബാലൻ കോളപ്ര ,
കെ. ആർ. ഷാജി കാഞ്ഞാർ,ദേവു സൂരജ് കുടയത്തൂർ,ഷൈജു.എ.ആർ. ചക്കിക്കാവ്,ജ്യോതിഷ് കുമാർ ഇ.കെ. അടൂർമല , എന്നിവരേയുംഖജാൻജിയായി എൻ.എം. അനിൽകുമാറിനേയും തെരഞ്ഞെടുത്തു.