car
അടിമാലി കുമിളി ദേശീയപാതയിൽ ബസിന് പുറകിൽ നിർത്തിയ കാറിൽ പിന്നിൽ നിന്ന് എത്തിയ പിക്കപ്പ് വാൻ ഇടിച്ചപ്പോൾ തകർന്ന കാർ.

കട്ടപ്പന :അടിമാലി കുമളി ദേശീയപാതയിൽ കാണക്കാലിപടിയിൽ ബസ്സിനു പുറകിൽ നിർത്തിയ കാറിലേക്ക് പിന്നാലെ എത്തിയ പിക്കപ്പ് ലോറി ഇടിച്ചു കയറി ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയാണ് അപകടം. കട്ടപ്പനയിൽ നിന്നും എറണാകുളത്തേക്ക് പോയ സ്വകാര്യ ബസ് ബസ് സ്റ്റോപ്പിൽ ആളിറക്കുന്നത്തിനായി നിർത്തിയ സമയം പിന്നിൽ നിന്നും വന്ന സിഫ്റ്റ് കാർ നിറുത്തുകയും തൊട്ട് പിന്നാലെ വന്ന പിക് അപ്പ് കാറിന് പിന്നിൽ ഇടിക്കുകയുമായിരുന്നു. രണ്ട് വാഹനങ്ങളുടെ ഇടയിൽ അകപ്പെട്ട കാറിന്റെ മുൻ വശവും പിൻഭാഗവും പൂർണ്ണമായും തകർന്നു. വാഹനത്തിലുണ്ടായിരുന്നവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.ഇതേത്തുടർന്ന് ഉണ്ടായ ഗതാഗതതടസം പൊലീസ് എത്തിയാണ് നീക്കിയത്.