ഇടുക്കി: വണ്ടൻമേട് കാർഡമം പ്ലാന്റേഴ്സ് ഫെഡറേഷൻ ഭാരവാഹികൾ മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ച് മലയോര ജനത നേരിടുന്ന സി .എച്ച് .ആർ കേസുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിൽ നടക്കുന്ന കേസിൽ സർക്കാർ നൽകേണ്ട സത്യവാങ്മൂലത്തിൽ പരാമർശിക്കേണ്ട കാര്യത്തിൽ നിവേദനം സമർപ്പിച്ചു.
കേന്ദ്ര വന നിയമത്തിൽ കേന്ദ്രസർക്കാർ 2023 ൽ കൊണ്ടുവന്ന ഭേദഗതിയുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിൽ നടക്കുന്ന കേസുമായി ബന്ധപ്പെട്ട വിഷയങ്ങളും,വരൾച്ച മൂലം കൃഷിനാശം സംഭവിച്ച കർഷകർക്കുള്ള സാമ്പത്തിക സഹായം നൽകുന്ന വിഷയവും കുത്തകപ്പാട്ട ഭൂമിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയിൽ അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെടുത്തി.മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ആദ്യ ഗഡുവായി മൂന്നുലക്ഷം രൂപയ്ക്കുള്ള ചെക്ക് കൈമാറി.ഫെഡറേഷൻ ചെയർമാൻ സ്റ്റെനി പോത്തൻ,ജനറൽ സെക്രട്ടറി സന്തോഷ് പി. ആർ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ജോർജ് പി ജേക്കബ്, ഡിബിൻ,സണ്ണി മാത്യു, ആർ.മണിക്കുട്ടൻ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.