vijayan
നെയ്യശ്ശേരി : എസ് എൻ സി എം എൽ പി സ്‌കൂളിൽ കുഞ്ഞിക്കയ്യിൽ കുഞ്ഞിതൈ പദ്ധതിസ്‌കൂൾ മാനേജർ വിജയൻ താഴാനി ഉദ്ഘാടനം ചെയ്യുന്നു

നെയ്യശ്ശേരി : എസ് എൻ സി എം എൽ പി സ്‌കൂളിൽ കുഞ്ഞിക്കയ്യിൽ കുഞ്ഞിതൈ പദ്ധതി ആരംഭിച്ചു. സ്‌കൂളിലെ മുഴുവൻ കുട്ടികൾക്കും ഓരോ പച്ചക്കറി തൈയും നടുന്നതിനുള്ള ചട്ടിയും സ്‌കൂളിൽ നിന്ന് നൽകി. ഓരോരുത്തരുടെയും പച്ചക്കറി തൈ നട്ട് പരിപാലിക്കൽ അവരുടെ ഉത്തരവാദിത്വമാണ്.കൃഷിയിലൂടെ ഉൽപ്പാദിപ്പിക്കുന്ന പച്ചക്കറികൾ സ്‌കൂളിലെ ഉച്ചഭക്ഷണത്തിനായി ഉപയോഗിക്കുകയും അതിന്റെ തുക പങ്കാളികളായ കുട്ടികൾക്ക് നൽകുകയും ചെയ്യും. പച്ചക്കറി തൈ നടീൽ ഉദ്ഘാടനം കരിമണ്ണൂർ കൃഷിഭവൻ കൃഷി ഓഫീസർ റാണി ജേക്കബ് നിർവഹിച്ചു. പദ്ധതിയോട് അനുബന്ധിച്ച് നടത്തിയ പൊതുസമ്മേളനം കരിമണ്ണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിസാമോൾ ഷാജി ഉദ്ഘാടനം ചെയ്തു. സ്‌കൂൾ മാനേജർ വിജയൻ താഴാനി അദ്ധ്യക്ഷനായിരുന്ന യോഗത്തിൽ പി.ടി.എ സെക്രട്ടറി അരുൺ ജോസ് സ്വാഗതവും സീമ ഭാസ്‌കരൻ നന്ദി യും പറഞ്ഞു. സ്‌കൂൾ ഹെഡ്മിസ്ട്രസ് ദിവ്യാ ഗോപി, എം. പി .ടി .എ ചെയർപേഴ്സൺ ബിജി സാജു എന്നിവർ പ്രസംഗിച്ചു.