കൊടുവേലി: ലോക ഫോട്ടോഗ്രാഫി ദിനത്തോടനുബന്ധിച്ച് കൊടുവേലി സാൻജോ സി.എം.ഐ പബ്ലിക് സ്‌കൂളിൽ സംഘടിപ്പിച്ച പ്രസ് ഫോട്ടോഗ്രാഫർമാരോടൊപ്പം ഒരു ദിനം എന്ന പരിപാടി വിദ്യാർഥികൾക്ക് നവ്യാനുഭവമായി. ചടങ്ങിൽ തൊടുപുഴയിലെ ന്യൂസ് ഫോട്ടോഗ്രാഫർമാർ തങ്ങളുടെ ഫോട്ടോഗ്രാഫി അനുഭവങ്ങൾ വിദ്യാർത്ഥികളുമായി പങ്കുവച്ചു. ചടങ്ങിനോടനുബന്ധിച്ച് വിവിധയിനം കാമറകളുടെ പ്രദർശനവും നടന്നു. സ്‌കൂൾ പ്രിൻസിപ്പൽ ഫാ.ജോൺസൺ പാലപ്പിള്ളി ഫോട്ടോഗ്രാഫർമാരെ പൊന്നാട അണിയിച്ച് ആദരിച്ചു. സ്‌കൂൾ മാനേജർ ഫാ. ജോൺ തലച്ചിറ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രിൻസിപ്പൽ ഫാ.ബിഖിൽ അരഞ്ഞാണിയിൽ സിഎംഐ, അധ്യാപക പ്രതിനിധി ജയസമ്മ ജോൺ തുടങ്ങിയവർ പ്രസംഗിച്ചു.ചടങ്ങിൽ ഫോട്ടോഗ്രഫർമാരായ ബാബു സൂര്യ(കേരള കൗമുദി),റെജു അർനോൾഡ് ഡിക്രൂസ്(മലയാള മനോരമ), അഖിൽ പുരുഷോത്തമൻ(ദീപിക), അജേഷ് ഇടവെട്ടി(മാതൃഭൂമി), ടെൻസിംഗ് പോൾ(മാധ്യമം) ഷിയാസ് ബഷീർ(ദി ന്യൂഇന്ത്യൻ എക്‌സ്പ്രസ്), എയ്ഞ്ചൽ എം.ബേബി (മംഗളം), നിഖിൽ ജോസ്(വീക്ഷണം), അരുൺരാജ് പിള്ള (ജന്മഭൂമി) എന്നിവർ പങ്കെടുത്തു.