onam

കട്ടപ്പന :മലയാള കരയുടെ ഉത്സവമായ ചിങ്ങമാസത്തിലെ തിരുവോണം പോലെ തന്നെ കർക്കിടകമാസത്തിലെ തിരുവോണദിവസം കൊണ്ടാടി വന്നിരുന്ന ഒരു ആഘോഷമാണ് പിള്ളേരോണം.കർക്കിടക മാസത്തിലാണ് പിള്ളേരോണം ആഘോഷിക്കുന്നത്.കർക്കിടക വറുതിയിൽ പോലും ഓണഘോഷത്തെ അനുസ്മരിപ്പിക്കുന്ന തരത്തിലുള്ള സദ്യ ഈ ആഘോഷത്തിന്റെ പ്രത്യേകതയാണ്. എന്നാൽ ഇക്കൊല്ലം ചിങ്ങത്തിൽ തന്നെയാണ് പിള്ളേരോണവും.കുട്ടികൾക്ക് വേണ്ടിയുള്ള ഓണഘോഷം എന്ന രീതിയിലാണ് പിള്ളേരോണം എന്ന പേര് അന്വർത്ഥമാവുന്നത്. പണ്ട്, തിരുവോണം പോലെ തന്നെ പിള്ളേരോണവും മലയാളികൾക്ക് പ്രധാനപ്പെട്ട ആഘോഷമായിരുന്നു.കേട്ട് കേൾവി മാത്രമാകുന്ന പിള്ളേരോണത്തിന്റെ ആഘോഷം തിരിച്ചുകൊണ്ടുവരികയാണ് നരിയംപാറ മന്നം മെമ്മോറിയൽ സ്‌കൂളിലെ വിദ്യാർഥികളും അദ്ധ്യാപകരും. കുഞ്ഞോണം പെന്നോണം എന്ന പേരിലാണ് സ്‌കൂളിൽ പരിപാടി നടത്തിയത്. ഓണക്കോടിഞ്ഞാണ് സ്‌കൂളിലെ കെ. ജി മുതൽ നാലാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾ സ്‌കൂളിലെത്തിയത്. വിവിധ ഓണഘോഷ മത്സരങ്ങളും പരിപാടികളും നടത്തിയും,പൂക്കളമിട്ടും, ഊഞ്ഞാലാടിയും അങ്ങനെ പിള്ളരോണത്തെ കുട്ടികൾ ആഘോഷമാക്കി. ഉച്ചയ്ക്ക് അദ്ധ്യാപകരുടെയും പി ടി എ യുടെയും നേതൃത്വത്തിൽ വിപുലമായ ഓണസദ്യയും തയ്യാറാക്കി. പിള്ളരോണത്തെക്കുറിച്ച് കൃത്യമായ ധാരണ വിദ്യാർത്ഥികളിൽ എത്തിക്കാൻ അദ്ധ്യാപകരും പ്രത്യേകം ശ്രദ്ധിച്ചിരുന്നു.