anaksiya
അനക് സിയാ മരിയ തോമസ് .

തൊടുപുഴ:ചൈനയിലെ ലുവോ യാങ്ങിൽ നടക്കുന്ന ലോക ജൂനിയർ ട്രാക്ക് സൈക്കിളിങ്ങ് ചാമ്പ്യൻഷിപ്പിൽ മത്സരിക്കാൻ ഇടുക്കിജില്ലാ സൈക്ലിംഗ് താരം അനക് സിയാ മരിയ തോമസ് . 25 വരെ യാണ് മത്സരം.ചേറ്റുകുഴി സ്വദേശിനിയായ അനക്സിയ ലോകചാമ്പൃൻഷിപ്പിൽ ടീം സ്പ്രിന്റിലും വ്യക്തിഗത ടൈം ട്രയലിലും ആണ് മത്സരിക്കുന്നത്.ദേശീയ സൈക്ലിങ് ചാമ്പ്യൻഷിപ്പുകളിൽ ധാരാളം മെഡലുകൾനേടിയിട്ടുള്ള അനക്സിയ തിരുവനന്തപുരം മാധവ വിലാസം മെമ്മോറിയൽ ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനിയാണ്.തിരുവനന്തപുരം സായിയിൽ പരിശീലനം നടത്തിവരുന്ന താരം ഇടുക്കി ചേറ്റുകുഴി പാറക്കൽ ജിനോ ഉമ്മന്റെയും ബിന്ദുവിന്റെയും മകളാണ് .ദേശീയ സൈക്കിളിങ് താരം അക്സാ സഹോദരിയാണ്.