വാഗമൺ : സിനിമ മേഖല സ്ത്രീയുടെ കണ്ണുനീരിന്റെ നനവ് പടരുന്ന സ്ത്രീ വിരുദ്ധതയുടെ ഇടമാകാതിരിക്കാനുള്ള ജാഗ്രതയും നടപടിയുമാണ് വേണ്ടതെന്നും ജസ്റ്റിസ് ഹേമ കമ്മീഷൻ റിപ്പോർട്ടിലെ ശുപാർശകൾ ഗൗരവ പൂർവ്വം പരിഗണിക്കണമെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ആഭിപ്രായപ്പെട്ടു. ജോയിന്റ് കൗൺസിൽ സംസ്ഥാന വനിതാ പഠന ക്യാമ്പ് വാഗമണ്ണിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ബിനോയ് വിശ്വം. പകുതി ആകാശവും പകുതി ഭൂമിയും സ്ത്രീകൾക്ക് അവകാശപ്പെട്ടതാണെന്നും പക്ഷേ പലയിടത്തും സൂചികുത്താൻ പോലും ഇടം ലഭിക്കുന്നതില്ല എന്നതാണ് യാഥാർത്ഥ്യം എന്നും അതാണ് ജസ്റ്റിസ് ഹേമ കമ്മറ്റി റിപ്പോർട്ട് സൂചിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ജോയിന്റ് കൗൺസിൽ വനിതാ കമ്മറ്റി സംസ്ഥാന പ്രസിഡന്റ് വി.വി .ഹാപ്പി അദ്ധ്യക്ഷത വഹിച്ചു. സി കെ ആശ, എം.എൽ.എ . ജോയിന്റ് കൗൺസിൽ ചെയർമാൻ കെ.പി.ഗോപകുമാർ, ജനറൽസെക്രട്ടറി ജയശ്ചന്ദ്രൻ കല്ലിംഗൽ, വൈസ് ചെയർപേഴ്സൺ എം.എസ്.സുഗൈതകുമാരി , സെക്രട്ടറിയേറ്റ് അംഗങ്ങളായ ബിന്ദുരാജൻ,എസ്.പി.സുമോദ്, ഡി.ബിനിൽ,എൻ. കൃഷ്ണകുമാർ സ്വാഗത സംഘം ജനറൽ കൺവീനർ എസ്.കൃഷ്ണകുമാരി സംസ്ഥാന വനിതാ കമ്മറ്റി സെക്രട്ടറി എൻ.എൻ,പ്രജിത, ജോയിന്റ് കൗൺസിൽ കോട്ടയം ജില്ലാ സെക്രട്ടറി.പി.എൻ ജയപ്രകാശ്, ഇടുക്കി ജില്ലാ സെക്രട്ടറി ആർ ബിജുമോൻ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് ഇന്ത്യൻ ദേശീയതചരിത്രവും വർത്തമാനവും എന്ന വിഷയത്തിൽ ജനറൽസെക്രട്ടറി ജയശ്ചന്ദ്രൻ കല്ലിംഗലും, സംഘടനയും ഭാവിയും എന്ന വിഷയത്തിൽ കെ.പി.ഗോപകുമാറും സാമൂഹ്യ മാദ്ധ്യമങ്ങളിലെ സർഗ്ഗാത്മഗതയെ സംബന്ധിച്ച് ജിതേഷ് കണ്ണപുരവും താളത്തിൽ മുന്നോട്ട് എന്ന വിഷയത്തിൽ കേരള ഫോക്കലോർ അക്കാദമി അംഗമായ അഡ്വ.സുരേഷ് സോമയും ക്ലാസ്സുകൾ നയിച്ചു.