മൂന്നാർ: വയനാടിൽ രക്ഷാപ്രവർത്തനം നടത്തിയ മൂന്നാറിൽ നിന്നുള്ള ഒമ്പത് പേരെ മൂന്നാർ ജി.വി.എച്ച്എസ് എസ് പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ നേതൃത്വത്തിൽ ആദരിച്ചു. മൂന്നാർ പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങ് മൂന്നാർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ദീപ രാജ്കുമാർ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് എം .ജെ ബാബു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ. എം ഭവ്യ, ദേവികുളം ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. എൻ സി രാജേഷ്, മൂന്നാർ എ .ഇ .ഒ സി ശരവണൻ, മനോജ് പ്രഭാകരൻ, എൽ ജ്യോത്യമണി, റിട്ട:.ഫയർ ഫോഴ്സ് അസി. സ്റ്റേഷൻ ആഫീസർ പ്രദീപ് എന്നിവർ സംസാരിച്ചു. അസോസിയേഷന്റെ ഉപഹാരം അഡ്വ. എൻ സി രാജേഷ് സമ്മാനിച്ചു.സീഡ് സൊസൈറ്റി, കെഡിച്ച് വെൽഫയർ സൊസൈറ്റി എന്നിവരും ഉപഹാരങ്ങൾ നൽകി. പ്രൊഫ ടി എ ചന്ദ്രൻ സ്വാഗതവും ജി മോഹൻ കുമാർ നന്ദിയും പറഞ്ഞു.