kpn-
ശ്രീനാരായണഗുരുദേവ ജയന്തി ദിനാഘോഷത്തിന്റെ ഭാഗമായി കൊച്ചുതോള് പുളിയമല കട്ടപ്പ നോർത്ത് വെള്ളയും കൂടി കട്ടപ്പന ശാഖകളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഘോഷയാത്ര.

കട്ടപ്പന : എസ്എൻഡിപി യോഗം മലനാട് യൂണിയന്റെ നേതൃത്വത്തിൽ കട്ടപ്പനയിൽ ശ്രീനാരായണ ഗുരു ജയന്തി ആഘോഷിച്ചു. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ലളിതമായാണ് ചടങ്ങുകൾ നടത്തിയത്. യൂണിയനിലെ 38 ശാഖായോഗങ്ങളിലും ജയന്തി ആഘോഷം സംഘടിപ്പിച്ചു. കലാപരിപാടികളും പ്രചാരണവും ഒഴിവാക്കി പ്രാർഥനാനിർഭരമായ ചതയദിനഘോഷയാത്രകൾ നടത്തി. വയനാട് ദുരിതബാധിതർക്കായി പ്രത്യേക പ്രാർഥനയും മഹാഗുരുപൂജയും നടത്തി. പൂജകളിൽ നിന്ന് ലഭിക്കുന്ന തുകയും അംഗങ്ങളുടെ വിഹിതവും ദുരിതാശ്വാസനിധിയിലേക്ക് നൽകും. കട്ടപ്പന നഗരത്തിൽ അഞ്ച് ശാഖകളിലെ അംഗങ്ങൾ പങ്കെടുത്ത ഘോഷയാത്ര ഇടുക്കിക്കവലയിൽ നിന്നാരംഭിച്ച് ടൗൺ ചുറ്റി ഗുരുദേവ കീർത്തിസ്തംഭത്തിലെ പ്രാർഥനയ്ക്ക് ശേഷം ഓപ്പൺ സ്റ്റേഡിയത്തിൽ സമാപിച്ചു. ജയന്തിദിന സമ്മേളനം യൂണിയൻ പ്രസിഡന്റ് ബിജു മാധവൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി വിനോദ് ഉത്തമൻ അദ്ധ്യക്ഷനായി. വിധു എ സോമൻ, അഡ്വ. പി.ആർ മുരളീധരൻ, ഷാജി പുള്ളോലിൽ, പി.കെ രാജൻ, സോജു ശാന്തി, പി.കെ ജോഷി, പ്രവീൺ വട്ടമല, സന്തോഷ് ചാളനാട്ട്, സന്തോഷ്‌കുമാർ പി.കെ, ഷൈബു ടി.എൻ, സി.കെ വൽസ, ബിനു പാറയിൽ, അഖിൽ കൃഷ്ണൻകുട്ടി, ഒ.എൻ സന്തോഷ്, മനോജ് പതാലിൽ, എം.ആർ ജയൻ, അരുകുമാർ, രേഷ്മ കെ.ബി എന്നിവർ സംസാരിച്ചു.