രാജാക്കാട്: ശ്രീനാരായണഗുരു ജയന്തി ആഘോഷം എസ് എൻ ഡി പി യോഗം രാജാക്കാട് യൂണിയനിലെ മുഴുവൻ ശാഖകളേയും പീതസാഗരമാക്കി മാറ്റി.യൂണിയനിലെ വിവിധ ശാഖായോഗങ്ങളിൽ നടന്ന ചതയ സമ്മേളനങ്ങൾ ഉദ്ഘാടനങ്ങൾ യൂണിയൻ പ്രസിഡന്റ് എം. ബി. ശ്രീകുമാർ നിർവ്വഹിച്ചു. യോഗം അസി.സെക്രട്ടറി കെ. ഡി രമേശ്, യൂണിയൻ വൈസ് പ്രസിഡന്റ് ജി.അജയൻ, യൂണിയൻ സെക്രട്ടറി കെ.എസ് ലതീഷ്‌കുമാർ
സൈബർസേന കേന്ദ്രസമിതി വൈസ് ചെയർമാനും യൂണിയൻ കൗൺസിലറുമായ ഐബി പ്രഭാകരൻ, കൗൺസിലർമാരായ എൻ.ആർ വിജയകുമാർ, കെ.കെ രാജേഷ്, ആർ അജയൻ, യൂണിയൻ കുടുംബ യോഗം കോഡിനേറ്റർ വി എൻ സലിം മാസ്റ്റർ,യുത്ത് മൂവ്‌മെന്റ് സംസ്ഥാന വൈസ് പ്രസിഡന്റ് ജോബി വാഴാട്ട്, സൈബർ സേന ജില്ല ചെയർപേഴ്സൺ സജിനി സാബു,യൂത്ത് മൂവ്‌മെന്റ് യൂണിയൻ പ്രസിഡന്റ് സനിൽ കെ.ആർ, സെക്രട്ടറി വിഷ്ണു ശേഖരൻ, വനിതാ സംഘം പ്രസിഡന്റ് രജനി തങ്കച്ചൻ, സെകട്ടറി വിനീത സുഭാഷ്, യൂത്ത് മൂവ്‌മെന്റ് യൂണിയൻ കൗൺസിലർ സൽപ്രിയൻ സൈബർ സേന യൂണിയൻ വൈസ് ചെയർമാൻ സുമ സരേഷ് കൺവീനർ ശ്രീ അനൂപ് മുരളി ,ജോയിൻ കൺവീനർ മാരായ പ്രീത സന്തോഷ്, അമ്പാടി സുഗുണൻ തുടങ്ങിയവർ ' വിവിധ ശാഖാ സമ്മേളനങ്ങളിൽ പങ്കെടുത്ത് സംസാരിച്ചു.യൂണിയനിലെ ശാഖകളായ മുട്ടുകാട്, ബൈസൺവാലി, ഉപ്പാർ, ദേശീയം, കുഞ്ചിത്തണ്ണി, മുല്ലക്കാനം, പന്നിയാർ കുട്ടി, ശ്രീനാരായണപുരം, കള്ളിമാലി, മന്ദിരസിറ്റി, രാജാക്കാട്, എൻ.ആർ.സിറ്റി, കനകപ്പുഴ, മുക്കുടിൽ, രാജകുമാരി സൗത്ത്, സേനാപതി, വട്ടപ്പാറ ,ശാന്തൻപാറ, പൂപ്പാറ, കുരുവിളസിറ്റി, രാജകുമാരി നോർത്ത് തുടങ്ങിയ മുഴുവൻ ശാഖകളിലും ചതയദിന ഘോഷയാത്രകളും സമ്മേളനങ്ങളും നടന്നു.ചതയദിന പരിപാടികൾക്ക് ശാഖാഭാരവാഹികൾ യൂത്ത് മൂവ്‌മെന്റ്, വനിതാ സംഘം, കുമാരി,കുമാര ബാലജനയോഗം പ്രവർത്തകർ തുടങ്ങിയവർ നേതൃത്വം നൽകി .