തൊടുപുഴ: 170-ാമത് ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷം തൊടുപുഴ യൂണിയനിലെ 46 ശാഖകളിലും ഭക്ത്യാദരപൂർവ്വം വർണ്ണോജ്ജ്വല ഘോഷയാത്ര, ജയന്തി സമ്മേളനം എന്നീ പരിപാടികളോടെ ആഘോഷിച്ചു. തൊടുപുഴ യൂണിയൻ പ്രതിമാമന്ദിരത്തിൽ നടന്ന ചടങ്ങിൽ ക്ഷേത്രം മേൽശാന്തി വൈക്കം ബെന്നി ശാന്തിയുടെ മുഖ്യകാർമ്മികത്വത്തിൽ ഗുരുപൂജ, സമൂഹപ്രാർത്ഥന എന്നിവ നടന്നു. യൂണിയൻ വൈസ് ചെയർമാൻ ആർ. ബാബുരാജ് പീതപതാക ഉയർത്തി. യൂണിയൻ കൺവീനർ പി.ടി. ഷിബു , അഡ്മിനിസ്‌ടേറ്റീവ് കമ്മിറ്റിയംഗങ്ങളായ കെ.കെ. മനോജ്, സ്മിത ഉല്ലാസ്, എ.ബി. സന്തോഷ്, യൂണിയൻ പോഷക സംഘടനാ ഭാരവാഹികളായ വൈക്കം ബെന്നി ശാന്തി, ഗിരിജാ ശിവൻ സി.കെ. അജിമോൻ, എം.എൻ. പ്രദീപ് കുമാർ, സതീഷ് വണ്ണപ്പുറം എന്നിവർ പങ്കെടുത്തു. തുടർന്ന് ശാഖകളിൽ നടന്നന്ന ജയന്തി ആഘോഷ പരിപാടികളിൽ യൂണിയൻ നേതാക്കൾ പങ്കെടുത്തു. വെങ്ങല്ലൂർ ചെറായിക്കൽ ക്ഷേത്രത്തിൽ വിശേഷാൽ ഗുരുപൂജയും സമൂഹപ്രാർത്ഥനയും നടന്നു.