ഇടുക്കി: ശ്രീനാരായണ ഗുരുദേവന്റെ 170 ാം മത് ജയന്തി ഇടുക്കി യൂണിയനിൽ ഭക്തി നിർഭാരമായി ആഘോഷിച്ചു. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഇടുക്കി യൂണിയനിൽ അർഭാടരഹിതമായാണ് ജയന്തി ആഘോഷിച്ചത്.വാഴത്തോപ്പ്,മുരിക്കാശേരി, ഉപ്പുതോട്, കിളിയാറുകണ്ടം, ഇടുക്കി, പ്രകാശ്, ചുരുളി, കട്ടിംഗ്, തോപ്രാംകുടി, കീരിത്തോട്, പൈനാവ്, കള്ളിപ്പാറ, കുളമാവ്, പെരിഞ്ചാംകുട്ടി, കരിക്കിന്മേട്, മണിയാറൻകുടി, കനകകുന്ന് വിമലഗിരി, തങ്കമണി ശാഖകളിൽ പ്രഭാതത്തിൽ ഗുരുപൂജ, പുഷ്പാഞ്ജലി, സമൂഹപ്രാർത്ഥന, ജയന്തി സമ്മേളനം, അന്നദാനം എന്നിവ നടത്തി. ഇടുക്കി മെഡിക്കൽ കോളേജിലെ കിടപ്പ് രോഗികൾക്ക് യൂത്ത്മൂവ്‌മെന്റിന്റെ നേതൃത്വത്തിൽ ഭക്ഷണം വിതരണം ചെയ്തു. ആഘോഷപരിപാടികൾക്ക് തുടക്കം കുറിച്ചുകൊണ്ട് യൂണിയൻ ഓഫീസ് അങ്കണത്തിൽ പ്രസിഡന്റ് പി. രാജൻ പതാക ഉയർത്തി. യൂണിയൻ സെക്രട്ടറി സുരേഷ് കോട്ടയ്ക്കകത്ത്, യൂണിയൻ കൗൺസിലർ മനേഷ് കുടിക്കയത്ത്, കെ. എസ്. ജിസ്, ജോബി കണിയാംകുടിയിൽ, ഷാജി പുലിയാമറ്റം, അനീഷ് പച്ചിലാംകന്നേൽ, ജോമോൻ കണിയാംകുടിയിൽ, അഖിൽ സാബു പാടയ്ക്കൽ,പ്രീത ബിജു,ജലജ ബാബു എന്നിവർ നേതൃത്വം നൽകി.