കട്ടപ്പന : കുരിശുപള്ളി കുന്തളംപാറയിൽ കൃഷിയിടങ്ങളിൽ നിന്ന് പച്ച ഏലക്ക മോഷ്ടിച്ചു കടത്തി
.മണ്ണനാൽ മോഹിത്തിന്റെ കൃഷിയിടത്തിലെ നൂറോളം ഏലച്ചെടികളിൽ നിന്നാണ് ശരത്തോടെ ഏലക്കാ മോഷണം പോയത്. ശരത്തോടുകൂടി മുറിച്ചെടുത്ത നിലയിലാണ്.കഴിഞ്ഞ ശനിയാഴ്ചയാണ് മോഷണം നടന്നത്. ഉടമസ്ഥന്റെ പരാതിയിൽ കട്ടപ്പന പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മുമ്പും സമാനമായ രീതിയിൽ പ്രദേശത്ത് പലതവണ മോഷണം നടന്നിരുന്നു.