കരിമണ്ണൂർ: മിഷൻ 2025ന്റെ ഭാഗമായി കരിമണ്ണൂർ മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ മണ്ഡലം ക്യാമ്പ് എക്സിക്യൂട്ടീവ് നടന്നു. മണ്ഡലം പ്രസിഡന്റ് പതാക ഉയർത്തി. തുടർന്ന് നടന്ന യോഗം എ.ഐ.സി.സി അംഗം ഇ.എം. ആഗസ്തി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ബേബി തോമസ് അദ്ധ്യക്ഷത വഹിച്ചു. വരാൻ പോകുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ വാർഡ് വിഭജനവും വാർഡ് കോൺഗ്രസ് കമ്മിറ്റികളുടെ പുനഃസംഘടന ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും കാര്യക്ഷമമാക്കുന്നതിനും ലക്ഷ്യമിട്ടാണ് കെ.പി.സി.സിയുടെ മിഷൻ 2025ന്റെ ഭാഗമായി കരിമണ്ണൂർ മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ മണ്ഡലം ക്യാമ്പ് എക്സിക്യൂട്ടീവ് സംഘടിപ്പിച്ചത്. മണ്ഡലം പ്രസിഡന്റ് ബേബി തോമസ് അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ റോയി കെ. പൗലോസ്, എ.പി. ഉസ്മാൻ, നിഷ സോമൻ, രാജു ഓടയ്ക്കൽ, എം.ഡി. അർജ്ജുനൻ, ജോൺ നെടിയപാലാ, ടി.ജെ. പീറ്റർ, ചാർളി ആന്റണി, എ.എൻ. ദിലീപ് കുമാർ, സിബി കുഴിക്കാട്ട്, ടോമി മാത്യു, ജിജി അപ്രേം, സിജി വാഴയിൽ എന്നിവർ പ്രസംഗിച്ചു.