അറക്കുളം: ശ്രീനാരായണ ഗുരുദേവ ജയന്തി ദിനം സേവന ദിനമായി അറക്കുളത്ത്
ബി.ജെ.പി ആചരിച്ചു. അശോക കവലയിലെ ഓട്ടോ സ്റ്റാൻഡ് അടക്കം റോഡരികിലെ
കാടുകൾ വെട്ടി നീക്കിയാണ് ചതയ ദിനം സേവന ദിനമായി ആചരിച്ചത്. ഗ്രാമ പഞ്ചായത്തംഗം വിനീഷ് വിജയൻ പരിപാടി ഉദ്ഘാടനം ചെയ്തു. ബി.ജെ.പി സംസ്ഥാന കമ്മിറ്റിയംഗവും ഗ്രാമ പഞ്ചായത്ത് മെമ്പറുമായ പി.എ. വേലുക്കുട്ടൻ ഗുരുദേവ അനുസ്മരണം നടത്തി. കെ.പി. മധുസൂദനൻ നായർ, ജയശ്രീ ജയകുമാർ, ജിനേഷ് കുമാർ, ഷനോജ്, ഇ.പി. ജോൺ, എസ്. ശ്രീവൽസലൻ, വർക്കി ജോർജ്, കെ.ടി. മോഹനൻ, ക്ലീറ്റസ് ഈന്തനാൽ, സാബു തോമസ്, ഹരിചന്ദനം രാജേഷ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.