merchents


തൊടുപുഴ: വയനാട് ദുരന്തത്തിൽപെട്ടവരെ സഹായിക്കുന്നതിനും,പുനരധിവാസത്തിനും വേണ്ടി അഞ്ച്ലക്ഷം രൂപയുടെ ചെക്ക്, തൊടുപുഴ മെർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് ശ്രീരാജു തരണിയിൽ, ജില്ലാ പ്രസിഡന്റ് സണ്ണി പയ്യമ്പിള്ളിക്ക് കൈമാറി. വ്യാപരമാന്ദ്യം മൂലം പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന വ്യാപാരസമൂഹം കൈയഴിഞ്ഞ് സംഭാവന നൽകിയ എല്ലാ വ്യാപാരികളോടും പ്രസിഡന്റ് രാജു തരണിയിൽ നന്ദിപറഞ്ഞു.
ജില്ലയിൽ നിന്ന് ഏതാണ്ട് 75 ലക്ഷത്തോളംരൂപ സമാഹരിക്കാൻ സാധിച്ചതായി ജില്ലാ പ്രസിഡന്റ് അറിയിച്ചു. പ്രസിഡന്റ് രാജു തരണിയിലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഡീൻ കുര്യാക്കോസ് എം. പി, മുനിസിപ്പൽ ചെയർപേഴ്സൺ സബീന ബിഞ്ചു , മർച്ചന്റ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി സികെ നവാസ്, ട്രഷറർ അനിൽകുമാർ,സാലി എസ് മുഹമ്മദ്, ടിഎൻ പ്രസന്നകുമാർ, വൈസ് പ്രസിഡന്റ്മാരായ നാസർ സൈര, ശിവദാസ്, ജോസ് കളരിക്കൽ, ജഗൻ ജോർജ്, ലിജോൺസ് ഹിന്ദുസ്ഥാൻ എന്നിവർ പ്രസംഗിച്ചു. ഷെരീഫ് സർഗ്ഗം നന്ദിപറഞ്ഞു.