ചെറുതോണി : സഹകരണ പ്രസ്ഥാനങ്ങൾ സഹകാരികളുടെ ഉടമസ്ഥതയിൽ ആയതിനാൽ നാടനോട് പ്രതിബദ്ധതയും കൂറും പുലർത്തി മുന്നേറുന്നവയാണ് അതിനാൽ ഇത്തരം പ്രസ്ഥാനങ്ങളുടെ നിലനിൽപ്പ് തിരഞ്ഞെടുക്കപ്പെടുന്ന ഭരണ സമിതിയുടെ പ്രവർത്തനങ്ങളെ കൂടി ആശ്രയിച്ചിട്ടുള്ളവയാണെന്നും ഇടുക്കിയിൽ പുതുതായി തിരഞ്ഞെടുക്കപ്പെട്ടിട്ടിട്ടുള്ള സഹകരണ ബാങ്ക് പ്രതിനിധികൾക്ക് മികച്ച വിജയം നൽകിയത് നാടനോടുള്ള ബന്ധം കൂടി കണക്കിലെടുത്താണെന്നും മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു .ഇടുക്കി നയോജകമണ്ഡലത്തിലെ വിവിധ സഹകരണ ബാങ്കുകളിൽ നിന്നും വിജയിച്ച കേരള കോൺഗ്രസ്സ് (എം) പ്രതിനിധികളെ അനുമേദിക്കുന്ന യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുക ആയിരുന്നു മന്ത്രി.കേരള കോൺഗ്രസ്സ് (എം) നയോജകമണ്ഡലം പ്രസിഡന്റ് ഷാജി കാഞ്ഞമലയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ പ്രസിഡന്റ് ജോസ് പാലത്തിനാൽ മുഖ്യ പ്രഭാഷണം നടത്തി .പാർട്ടി നേതാക്കളായ അഡ്വ .മനോജ് എം .തോമസ് ,ജോസ് കുഴികണ്ടം ,കെ എൻ മുരളി ,സിബിച്ചൻ തോമസ് ,ഷിജോ തടത്തിൽ,ജെയിംസ് മ്ലാക്കുഴി,ടി.കെ രാജു,ജോർജ് അമ്പഴം,ജോയി വള്ളിയാംതടം,റെജി മുക്കാട്ട്, സേവ്യർ തോമസ് ,ജോമോൻ പൊടിപാറ തുടങ്ങിയവർ സംസാരിച്ചു