rain
തകർന്ന വീടിന്റെ സംരക്ഷണ ഭിത്തി

പീരുമേട്: ഇന്നലെ രാത്രിയിൽ പെയ്ത കനത്ത മഴയെ തുടർന്ന് പള്ളിക്കുന്ന്‌പോത്തുപാറയിൽ വീടിന്റ പിൻവശത്തെ സംരക്ഷണഭിത്തി ഇടിഞ്ഞുവീണു വീടിന്‌കേടുപാടുകൾ സംഭവിച്ചു.തോണിപ്പറമ്പിൽ ജാൻസിയുടെ വീടിന്റെ പിറകുവശത്തെ മൺ തിട്ടയാണ് ഇടിഞ്ഞു വീണത്. അപകട ഭീഷണി മുന്നിൽകണ്ട് ഈ കുടുംബത്തെ മറ്റൊരു വീട്ടിലേക്ക് പീരുമേട് പഞ്ചായത്ത് അധികൃതരുടെനേതൃത്വത്തിൽ മാറ്റി താമസിച്ചു. ശക്തമായ മഴയിൽറോഡിൽ വെള്ളക്കെട്ട് ഉണ്ടായതാവാം ഇടിയാൻ കാരണമെന്നാണ് നിഗമനം. മണ്ണിടിഞ്ഞ ഭാഗത്ത് കൂടി ഒഴുകിയെത്തുന്ന വെള്ളം വീടിന് ഉള്ളിലൂടെയാണ് ഇപ്പോൾ പുറത്തേക്ക് ഒഴുകുന്നത് . അടിയന്തിര സാഹചര്യം മനസ്സിലാക്കി ഈ കുടുംബത്തെ പീരുമേട് പഞ്ചായത്തിന്റെനേതൃത്വത്തിൽ ഇവിടെ നിന്നും മറ്റൊരു വീട്ടിലേക്ക് മാറ്റി താമസിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ആർ. ദിനേശൻ, മെമ്പർ ശാന്തി രമേശ് ,വില്ലേജ് ഓഫീസർ തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു.