പീരുമേട്: കൊട്ടാരക്കര -ദിണ്ടിഗൽ ദേശീയ പാതയിൽ നിയന്തണം വിട്ട കാർ സ്‌കൂട്ടറിൽ ഇടിച്ച് സ്‌കൂട്ടർ യാത്രക്കാരായ രണ്ട് യുവാക്കൾക്കും കാർ ഡ്രൈവർക്കുംപരിക്ക്. ഇടുക്കി കഞ്ഞിക്കുഴി സ്വദേശി അഖിൽ(24), തൃശൂർ സ്വദേശി സ്ജിത്ത്(26), എന്നിവരെ പീരുമേട് താലൂക്കാശുപത്രിയിൽ പ്രാഥമിക ചികിത്സക്ക്‌ശേഷം കോട്ടയം മെഡിക്കൽകോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കല്ലാർ കവലക്ക് സമീപം ഇന്നലെ അഞ്ചു മണിയോടെയായിരുന്നു അപകടം.
അപകടത്തിൽ സ്‌കൂട്ടർ പൂർണ്ണമായും തകർന്നു. കാറിന്റെ മുൻഭാഗവുംകേട് പാട് കൾ സംഭവിച്ചു.
പത്തനംതിട്ടയിൽ നിന്നും പരുന്തുംപാറയിലേക്ക്‌പോകുകയായിരുന്ന കാറും കുമളിയിൽ നിന്ന്‌കോട്ടയത്തേക്ക് വരികയായിരുന്ന സ്‌കൂട്ടറും തമ്മിലാണ് കൂട്ടിയിടിച്ചത്. പീരുമേട് പൊലീസും ഹൈവേ പൊലീസും സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു