കട്ടപ്പന :കട്ടപ്പന സെന്റ് ജോൺസ് ആശുപത്രിയിൽ നിർമാണം പൂർത്തീകരിച്ച ജില്ലയിലെ ഏറ്റവും വലിയ സൗരോർജ പ്ലാന്റിന്റെ ഉദ്ഘാടനം ഇന്ന് ഉച്ചകഴിഞ്ഞ് 2.30ന് മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിക്കും. ഓൺഗ്രിഡിൽ പ്രവർത്തിക്കുന്ന 270 കിലോ വാട്ടിന്റെ പ്ലാന്റാണ് രണ്ടുവർഷം കൊണ്ട് നിർമാണം പൂർത്തീകരിച്ചത്. ആശുപത്രി ഡയറക്ടർ ബ്രദർ ബൈജു വാലുപറമ്പിൽ, കെഎസ്ഇബി എക്സിക്യൂട്ടീവ് എൻജിനീയർ ടോണി മാത്യു, എൽസോൾ പവർ സൊല്യൂഷൻസ് മാനേജിങ് ഡയറക്ടർ ടിൻസു മാത്യു തുടങ്ങിയവർ സംസാരിക്കും. വാർത്താസമ്മേളനത്തിൽ ബ്രദർ ബൈജു വാലുപറമ്പിൽ, ആശുപത്രി ജനറൽ മാനേജർ ജേക്കബ് കോര, മെഡിക്കൽ ഡയറക്ടർ ഡോ. ഭാരതി മോഹൻ, ഡെപ്യൂട്ടി മാനേജർ ജിജോ വർഗീസ് തുടങ്ങിയവർ പങ്കെടുത്തു.