തൊടുപുഴ/ കട്ടപ്പന: വിവിധ ദളിത് സംഘടനകൾ ആഹ്വാനം ചെയ്ത ഹർത്താൽ ജില്ലയിൽ ഭാഗികം. ലോറേഞ്ച് മേഖലയിൽ ഹർത്താൽ കാര്യമായി ബാധിച്ചില്ല. സ്കൂളുകളും വ്യാപാരസ്ഥാപനങ്ങളും ഭൂരിഭാഗവും പ്രവർത്തിച്ചു. സ്വകാര്യ വാഹനങ്ങളെല്ലാം നിരത്തിലിറങ്ങി. ഹൈറേഞ്ചിൽ രാവിലെ വ്യാപാര സ്ഥാപനങ്ങൾ ഭൂരിഭാഗവും അടഞ്ഞുകിടന്നെങ്കിലും ഉച്ചയ്ക്ക് ശേഷം പലതും തുറന്ന് പ്രവർത്തിച്ചു. കട്ടപ്പനയിൽ ഹർത്താൽ അനുകൂലികൾ തുറന്നു പ്രവർത്തിച്ച ഏതാനും വ്യാപാര സ്ഥാപനങ്ങൾ അടപ്പിച്ചു. സ്വകാര്യബസുകൾ കാര്യമായി ഓടിയില്ല. ഹോട്ടലുകൾ മിക്കതും അടഞ്ഞുകിടന്നു. കെ.എസ്.ആർ.ടി.സി ബസുകളും ദീർഘദൂര സ്വകാര്യ ബസുകളും സർവീസ് നടത്തി. എസ്.സി, എസ്.ടി ലിസ്റ്റിൽ ഉപസംഭരണം നടത്താൻ സംസ്ഥാന സർക്കാരുകൾക്ക് അധികാരം നൽകിയ സുപ്രീംകോടതി വിധിക്കെതിരെയാണ് ദളിത് സംഘടനകൾ ഹർത്താൽ ആഹ്വാനം ചെയ്തത്.