കുടയത്തൂർ: സാമ്പത്തിക തിരിമറിയെ തുടർന്ന് കുടയത്തൂർ കുടുംബാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. ക്ലർക്ക് ഷെഫിനെയാണ് ജില്ലാ മെഡിക്കൽ ഓഫീസർ സസ്പെൻഡ് ചെയ്തത്. കുടുംബാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസറാണ് സാമ്പത്തിക ക്രമക്കേട് ആദ്യം കണ്ടെത്തിയത്. തുടർന്ന് ഡി.എം.ഒയ്ക്ക് റിപ്പോർട്ട് ചെയ്യുകയായിരുന്നു. ഡി.എം.ഒയുടെ അന്വേഷണത്തിൽ ക്രമക്കേട് ബോദ്ധ്യപ്പെട്ടതിനെ തുടർന്ന് ഇയാളെ സസ്പെൻഡ് ചെയ്യുകയായിരുന്നു.