അടിമാലി: ഉത്തരവുകൾക്ക് പുല്ലുവില, വീണ്ടും മരങ്ങൾ വീണു.കഴിഞ്ഞ ദിവസം രാത്രിയിൽ നേര്യമംഗലം വനമേഖലയിലുണ്ടായ ശക്തമായ മഴയിൽ വാളറയിലടക്കം രണ്ടിടങ്ങളിലായി മരങ്ങൾ ഒടിഞ്ഞു വീണത്.ഇന്നലെ കോതമംഗലത്തു നിന്നും അടിമാലിക്ക് വരികയായിരുന്ന ബസ്സ് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത് .വിടംദുരന്തഭൂമിയായി മാറുകയാണോ എന്ന ചിന്തയാണ് സാധാരണക്കാരായ ജനങ്ങളുടെ മുന്നിൽ ഉയരുന്ന ചോദ്യം.ദുരന്തങ്ങൾ പലകുറി ആവർത്തിയ്ക്കുമ്പോഴും, അധികൃതർ താത്ക്കാലികമായുള്ള നടപടികൾ പ്രഖ്യാപിച്ച് ഇരുട്ട് കൊണ്ട് ഓട്ടയടയ്ക്കുകയാണ്. കൊച്ചിധനുഷ് കോടി ദേശീയപാതയിലൂടെയുള്ള യാത്ര ദുഷ്‌ക്കരമാകുകയാണ്, ഒപ്പം ഭീതിജനകവും. പാതയോരത്ത് അപകടകരമായി നിൽക്കുന്ന ജീർണ്ണാവസ്ഥയിലുള്ള മരങ്ങൾ വെട്ടിമാറ്റാൻ തയ്യാറാകാത്തതാണ് അപകടങ്ങൾ പെരുകാൻ കാരണമാകുന്നത്.കഴിഞ്ഞ പത്ത് വർഷത്തിനുള്ളിൽ തന്നെ നിരവധി ജീവനുകൾ പൊലിഞ്ഞിട്ടും അധികാരികൾക്ക് കുലുക്കമില്ല. മുമ്പ് ചീയപ്പാറ വെള്ളച്ചാട്ടത്തിന് സമീപമുള്ള കടയിലേക്ക് മരം കടപുഴകി വീണ് നാശം സംഭവിച്ചിരുന്നു.