കട്ടപ്പന :കപ്പയും മുളകും ചലഞ്ച് നടത്തി വിദ്യാർത്ഥികൾ വയനാട് ദുരിതബാധിതർക്ക് സഹായധനം കണ്ടെത്തി. കട്ടപ്പന ഓസ്സനാം ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥികൾ വേറിട്ട മാതൃകയുമായി നഗരവീഥികളിൽ എത്തിയത്. വയനാട് ഉരുൾപൊട്ടലിൽ തകർന്ന വെള്ളാർമല സ്‌കൂളിന്റെ പുനരുദ്ധാരണമായിരുന്നു വിദ്യാർത്ഥികളുടെ ലക്ഷ്യം. അതിനായി അവർ തിരഞ്ഞെടുത്ത മാർഗ്ഗം കപ്പയും മുളകും ചലഞ്ച് ആയിരുന്നു. സമാഹരിച്ച ഒരു ലക്ഷം രൂപ വിദ്യാർഥികൾ ഇടുക്കി കളക്ടർ വി വിഗ്‌നേശ്വരിക്ക് കൈമാറി .
സ്‌കൂൾ പ്രിൻസിപ്പാൾ ഫാ. മനു കെ.മാത്യു, വൈസ് പ്രിൻസിപ്പാൾ ഡേവിസ് പി.ജെ., പി.റ്റി എ.പ്രസി. സജി നെല്ലു വീട്ടിൽ തുടങ്ങിയവരാണ് കളക്ട്രേറ്റിൽ എത്തി പണം കൈ മാറിയത്.