തൊടുപുഴ: അനധികൃത പുഴമണൽ കടത്തിനെതുടർന്ന് പിടിക്കപ്പെട്ട വാഹനവും, വാഹനത്തിൽ സൂക്ഷിച്ചിരിക്കുന്ന മണലും ലേലം ചെയ്യുന്നു.തൊടുപുഴ വില്ലേജ് ഓഫീസിൽ സെപ്തംബർ 10 ന് രാവിലെ 11 ന് ലേലം നടക്കും.വ്യവസ്ഥകളും നിബന്ധനകളും എല്ലാ പ്രവൃത്തി ദിവസങ്ങളിലും തൊടുപുഴ താലൂക്ക് ഓഫീസിൽ നിന്ന് അറിയാവുന്നതാണ്. പങ്കെടുക്കുവാൻ താല്പര്യമുള്ളവർക്ക് ലേല വസ്തുക്കൾ പരിശോധിച്ച് ബോധ്യപ്പെടാൻ അവസരമുണ്ട്.