തൊടുപുഴ : എ പി ജെ അബ്ദുൽ കലാം സ്‌കൂളും ബ്രേക് ത്രൂ സയൻസ് സൊസൈറ്റിയും സംയുക്തമായി നാഷണൽ സ്‌പെയ്സ് ദിനം ആചരിച്ചു. എച്ച്.എഫ് മിക്സിംഗ് ഗ്രൂപ്പിന്റെ സീനിയർ മാനേജറും ശാസ്ത്രജ്ഞനുമായ ഡോ.എം.എൻ അജി മുഖ്യപ്രഭാഷണവും ക്ലാസും നയിച്ചു. വിദ്യാർത്ഥികളെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ട കാര്യം ശാസ്ത്രീയമായ ഒരു ഉൾക്കാഴ്ച രൂപപ്പെടുത്തിയെടുക്കുക എന്നുള്ളതാണ്. നാം സ്‌പെയ്സ് സ്റ്റേഷനുകൾ നിർമ്മിക്കുന്നതു തന്നെ മാനവരാശിക്കു ആവശ്യമായ പല കണ്ടുപിടുത്തങ്ങളും നടത്തുന്നതിനു വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു.ഹെഡ്മിസ്ട്രസ് ജയന്തി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പ്രൊഫ.പി.എൻ തങ്കച്ചൻ, .കെ.എൽ ഈപ്പച്ചൻ തുടങ്ങിയവർ സംസാരിച്ചു