sndp

കട്ടപ്പന: സഹോദരൻ അയ്യപ്പൻ മഹാനായ വിപ്ലവകാരിയായിരുന്നെന്ന് എസ്.എൻ.ഡി.പി യോഗം മലനാട് യൂണിയൻ സെക്രട്ടറി വിനോദ് ഉത്തമൻ പറഞ്ഞു. മലനാട് യൂണിയനിൽ യൂത്ത്മൂവ്‌മെന്റന്റെ നേതൃത്വത്തിൽ നടത്തിയ സഹോദരൻ അയ്യപ്പൻ അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാലം എത്ര പുരോഗമിച്ചാലും മലയാളക്കരയുടെ സാംസ്‌കാരിക ചരിത്രത്തിൽ നിന്ന് ആർക്കും അടർത്തി മാറ്റാനാവാത്തൊരു തങ്കമുദ്രയാണ് സഹോദരൻ അയ്യപ്പൻ എന്ന പേര്. ആധുനിക കേരളത്തിന്റെ നവോത്ഥാന നായകരിൽ സമുന്നതനായിരുന്നു ആ ധീരദേശാഭിമാനിയെന്നും അദ്ദേഹം പറഞ്ഞു. യൂത്ത്മൂവ്‌മെന്റ് പ്രസിഡന്റ് സുബീഷ് വിജയൻ, സെക്രട്ടറി വിഷ്ണു കവനാൽ, സൈബർ സേന ചെയർമാൻ അരുൺകുമാർ എന്നിവർ സംസാരിച്ചു. ചടങ്ങിൽ വിവിധ ശാഖ,​ യൂത്ത്മൂവ്‌മെന്റ് പ്രവർത്തകർ പങ്കെടുത്തു.