തൊടുപുഴ: എസ്.എൻ.ഡി.പി യോഗം തൊടുപുഴ യൂണിയന്റെ ആഭിമുഖ്യത്തിൽ 54-ാമത് ബാച്ച് പ്രീമാര്യേജ് കൗൺസിലിംഗ് കോഴ്സ് ഇന്നും നാളെയും ഓൺലൈനായി നടക്കും. ഇന്ന് രാവിലെ 10ന് ക്ഷേത്രം മേൽശാന്തി വൈക്കം ബെന്നി ശാന്തി ഭദ്രദീപ പ്രകാശനം നടത്തും. യൂണിയൻ ചെയർമാൻ ബിജു മാധവൻ കോഴ്സ് ഉദ്ഘാടനം ചെയ്യും. യൂണിയൻ കൺവീനർ പി.ടി. ഷിബു അദ്ധ്യക്ഷത വഹിക്കും. വൈസ് ചെയർമാൻ ആർ. ബാബുരാജ് മുഖ്യപ്രഭാഷണം നടത്തും. അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയംഗങ്ങളായ കെ.കെ. മനോജ്,​ എ.ബി. സന്തോഷ്, സ്മിത ഉല്ലാസ് എന്നിവർ പ്രസംഗിക്കും. തുടർന്ന് രണ്ട് ദിവസങ്ങളിലായി സിബി മുള്ളരിങ്ങാട് 'ശ്രീനാരായണ ധർമ്മം" എന്ന വിഷയത്തിലും ഡോ. എൻ.ജെ. ബിനോയി എറണാകുളം 'സ്ത്രീ പുരുഷ ലൈംഗീകത" എന്ന വിഷയത്തിലും ക്ലാസെടുക്കും. നാളെ സ്മിത ഉല്ലാസ് 'കുടുംബ ബഡ്ജറ്റ് " എന്ന വിഷയത്തിലും ഡോ. ജെ. ദിവ്യ ശ്രീനാഥ് തിരുവനന്തപുരം 'ഗർഭധാരണം, പ്രസവം, ശിശു സംരക്ഷണം" എന്ന വിഷയത്തിലും അഡ്വ. വിൻസെന്റ് ജോസഫ് 'സ്ത്രീ പുരുഷ മനഃശാസ്ത്രം" എന്ന വിഷയത്തിലും ക്ലാസുകൾ നയിക്കുമെന്ന് യൂണിയൻ കൺവീനർ പി.ടി. ഷിബു അറിയിച്ചു.