തൊടുപുഴ: സ്ത്രീ സുരക്ഷ ഉറപ്പുവരുത്തി, തൊഴിലിടങ്ങളെ സ്ത്രീ സൗഹൃദ ഇടങ്ങളാക്കാൻ നിയമനിർമ്മാണം ഉൾപ്പെടെ നടത്താൻ കേന്ദ്ര- സംസ്ഥാന സർക്കാരുകൾ തയ്യാറാകണമെന്ന് ജോയിന്റ് കൗൺസിൽ ആവശ്യപ്പെട്ടു. കൊൽക്കത്തയിൽ ബലാത്സംഗത്തിന് ഇരയായി കൊല ചെയ്യപ്പെട്ട വനിത ഡോക്ടറുടെ ഘാതകരെ മാതൃകാപരമായി ശിക്ഷിക്കണമെന്നും ജസ്റ്റിസ് ഹേമ കമ്മിഷൻ റിപ്പോർട്ട് പരിശോധിച്ച് തുടർ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടും ജോയിന്റ് കൗൺസിൽ സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച 'നീതി വേണം, പ്രതിഷേധ സംഗമം" പരിപാടിയുടെ ഭാഗമായാണ് ആവശ്യം ഉയർന്നത്. തൊടുപുഴ മിനി സിവിൽ സ്റ്റേഷനിൽ നടന്ന ജില്ലാതല പ്രതിഷേധ സംഗമം ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഡി. ബിനിൽ ഉദ്ഘാടനം ചെയ്തു. ഇടുക്കി കളക്ടറേറ്റിൽ ജോയിന്റ് കൗൺസിൽ സംസ്ഥാന കൗൺസിൽ അംഗം ഒ.കെ. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ഇടുക്കി താലൂക്ക് ആസ്ഥാനത്ത് മേഖലാ ട്രഷറർ ജോൺസൺ പീറ്റർ ഉദ്ഘാടനം ചെയ്തു. പീരുമേട് ജില്ലാ കമ്മിറ്റി അംഗം കെ.ടി. വിജു ഉദ്ഘാടനം ചെയ്തു. നെടുങ്കണ്ടത്ത് ജില്ലാ കമ്മിറ്റി അംഗം പി.എസ്. ചിന്താമോൾ ഉദ്ഘാടനം ചെയ്തു. ദേവികുളം മിനി സിവിൽ സ്റ്റേഷനിൽ ജില്ലാ കമ്മിറ്റി അംഗം എ. കുമാർ ഉദ്ഘാടനം ചെയ്തു. കട്ടപ്പനയിൽ മേഖലാ ട്രഷറർ അഞ്ചന സി.പി. ഉദ്ഘാടനം ചെയ്തു. കുമളിയിൽ മേഖലാ സെക്രട്ടറി എം. മുരുകനും അടിമാലിയിൽ മേഖലാ കമ്മറ്റി അംഗം ടി.വി. സൗമ്യയും ശാന്തമ്പാറയിൽ ജില്ലാ കമ്മറ്റി അംഗം ടി.എസ്. അനീഷും ഉദ്ഘാടനം ചെയ്തു.