janardhanan

പീരുമേട്: ജീപ്പ് മറിഞ്ഞ് യുവാവ് മരിച്ചു. രാജമുടി എസ്റ്റേറ്റിൽ താമസിക്കുന്ന ജനാർദ്ദനനാണ് (40) മരിച്ചത്. ഇന്നലെ രാത്രി പത്തോടെയായിരുന്നു അപകടം. രാജമുടിയിലെ നിർമ്മാണം നടക്കുന്ന ഒരു വീട്ടിൽ ആവശ്യമായ കട്ടിള കൊണ്ടിറക്കി തിരികെ വരുമ്പോഴായിരുന്നു അപകടം. റോഡരികിൽ നിന്ന് ജീപ്പ് തെന്നിമാറി തേയിലതോട്ടത്തിലേക്ക് മറിയുകയായിരുന്നു. നാട്ടുകാർ ഓടിക്കൂടി ജീപ്പിനടിയിൽ നിന്ന് ജനാർദ്ദനനെ പുറത്തെടുത്ത് ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകുമ്പോൾ മരണം സംഭവിക്കുകയായിരുന്നു. പീരുമേട് താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി. ഭാര്യ: ദൈവകനി. മക്കൾ: പ്രവീൺ, അജയ്. സംസ്‌കാരം വീട്ടുവളപ്പിൽ നടത്തി.