അടിമാലി:മാങ്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി ഗീത ആനന്ദ് തെരഞ്ഞെടുക്കപ്പെട്ടു.ഇടതു മുന്നണിയുടെ നേതൃത്വത്തിലുള്ള ഭരണസമിതിയിൽ വനിതസംവരണ വിഭാഗത്തിൽ പെട്ട രണ്ട് പേർ അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. വിനീത സജീവ നായിരുന്നു ഇതുവരെ പ്രസിഡന്റായിരുന്നത്. ഭരണകാലാവധിയുടെ അവസാനഘട്ടത്തിൽ ഒന്നര വർഷം അടുത്ത അംഗത്തിന് പ്രസിഡന്റ് പദവി നൽകാനുള്ള മുന്നണി തീരുമാനപ്രകാരമാണ് ഗീത ആനന്ദ് പ്രസിഡന്റ് പദത്തിലേക്കെത്തുന്നത്. ആനക്കുളം കോഴിയളക്കുടി വാർഡ് അംഗമാണ്.
. പതിനൊന്നാം വാർഡിൽ നിന്നുള്ള വിനീത സജീവൻ തന്നെയായിരുന്നു കഴിഞ്ഞ മൂന്നര വർഷക്കാലവും മാങ്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം വഹിച്ചിരുന്നത്. ഏതാനും ദിവസങ്ങൾക്ക് മുമ്പ് എൽ ഡി എഫ് മുന്നണിയിലെ ധാരണപ്രകാരം വൈസ് പ്രസിഡന്റായിരുന്ന സിപിഐ അംഗം ബിബിൻ ജോസഫ് സ്ഥാനം ഒഴിയുകയും പിന്നീട് കേരള കോൺഗ്രസ് എം പ്രതിനിധിയായ അനിൽ ആന്റണിയെ വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കുകയും ചെയ്തിരുന്നു. നിലവിൽ 13 അംഗ ഭരണസമിതിയിൽ എൽ.ഡിഎഫ് പത്ത്ൻ യു.ഡി.എഫ് 3 എന്നിങ്ങനെയാണ് കക്ഷിനില. എൽ ഡി എഫ്ൽ സി.പി.എമ്മിന് 6, സിപിഐക്ക് 3, കേരള കോൺഗ്രസ് എമ്മിന് ഒരംഗവുമാണുള്ളത്.