കട്ടപ്പന : അയ്യൻകാളിയുടെ 161ാമത് ജന്മദിനാഘോഷം 28ന് രാവിലെ 10ന് കട്ടപ്പന അംബേദ്ക്കർ അയ്യൻകാളി സ്മൃതി മണ്ഡപത്തിൽ നടക്കും. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ആഘോഷപരിപാടികൾ ഒഴിവാക്കി. മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. അംബേദ്ക്കർ അയ്യൻകാളി കോഓർഡിനേഷൻ കമ്മിറ്റി ചെയർമാനും നഗരസഭ കൗൺസിലറുമായ പ്രശാന്ത് രാജു അദ്ധ്യക്ഷനാകും. കെ.പി.എം.എസ് സംസ്ഥാന കമ്മിറ്റി അംഗം സുനീഷ് കുഴിമറ്റം സന്ദേശം നൽകും. കോ- ഓർഡിനേഷൻ കമ്മിറ്റി രക്ഷാധികാരിയും നഗരസഭ കൗൺസിലറുമായ ബിനു കേശവൻ മുഖ്യപ്രഭാഷണം നടത്തും. കെ.എസ്.എസ് ജില്ലാ സെക്രട്ടറി കെ.ആർ. രാജൻ, കെ.വി.എം.എസ് താലൂക്ക് വൈസ് പ്രസിഡന്റ് എം.കെ. നാരായണൻ, കല്ലാർ അചാര്യഭവൻ സെക്രട്ടറി സുരേഷ് കൂത്രപള്ളി, കോ- ഓർഡിനേഷൻ കമ്മിറ്റി ജനറൽ സെക്രട്ടറി വി.എസ്. ശശി എന്നിവർ പങ്കെടുക്കും.