തൊടുപുഴ: ഏക് പേഡ് മാ കി നാം ക്യാംപയിന്റെ ഭാഗമായി നഗരസഭയുടെ വിവിധ ഭാഗങ്ങളിലായി വൃക്ഷത്തൈകൾ വച്ച് പിടിപ്പിക്കൽ യജ്ഞത്തിന്റെ ഉദ്ഘാടന കർമ്മം നടുക്കണ്ടം കനാൽ ബണ്ടിൽ നഗരസഭ ചെയർപേഴ്സൺ സബീന ബിഞ്ചു നിർവഹിച്ചു. ബി.എം.സി കൺവീനർ രവീന്ദ്രൻ, നഗരസഭ ക്ലീൻ സിറ്റി മാനേജർ മീരാൻ കുഞ്ഞ്, സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ പ്രദീപ് രാജ്, ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ , നഗരസഭാ ജീവനക്കാർ എന്നിവർ പങ്കെടുത്തു.