kinar
കിണറ്റിൽ വീണ നായയേ ജീവനോടെ രക്ഷപെടുത്തുന്ന ഫയർ ഫോഴ്സ് സംഘം.

കട്ടപ്പന : കിണറ്റിൽ വീണ നായയ്ക്ക് പുതുജീവൻ നൽകി ഫയർഫോഴ്സ്. റേഷൻകട കുന്തളംപാറയിൽ തോട്ടത്തിൽ ഫ്രാൻസീസിന്റെ വീടിനോട് ചേർന്നുള്ള കിണറ്റിലാണ് വ്യാഴാഴ്ച രാത്രി ഒമ്പത് മണിയോടെ നായ വീണത്. കിണറ്റിൽ നിന്ന് നായയുടെ കരച്ചിൽ കേട്ട് എത്തിയ ഫ്രാൻസീസ് ഉടൻ തന്നെ കട്ടപ്പന ഫയർഫോഴ്സിനെ വിവരം അറിയിച്ചു. മിനിറ്റുകൾക്കുള്ളിൽ സ്ഥലത്ത് എത്തിയ ഫയർഫോഴ്സ് സംഘം കയർ തൊട്ടി ഉണ്ടാക്കി കിണറ്റിൽ ഇറക്കി നായയെ കിണറിന്റെ പുറത്ത് എത്തിക്കുകയായിരുന്നു.