വാഗമൺ: വയനാട് ദുരന്തബാധിതർക്ക് സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ 12 വീടുകൾ നിർമ്മിച്ച് നൽകുന്നതിന് പണം കണ്ടെത്താൻ പീരുമേട് താലൂക്ക് ലൈബ്രറി കൗൺസിലിന്റെ വ്യത്യസ്ത പരിപാടി. പ്രശസ്ത ചിത്രകാരൻ ശരവൺ ബോധി താലൂക്കിലെ കുമളിയിലും വാഗമണ്ണിലും ചിത്രങ്ങൾ വരച്ചുനൽകും. തത്സമയം വരച്ചു നൽകുന്ന ചിത്രത്തിന് ഇഷ്ടമുള്ള തുക നൽകാം. 24ന് കുമിളിയിലും 25ന് വാഗമണ്ണിലുമാണ് പരിപാടി. കുമളിയിൽ വാഴൂർ സോമൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ആർ. തിലകൻ പങ്കെടുക്കും. വാഗമണ്ണിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. ബിനു ഉദ്ഘാടനം ചെയ്യുമെന്ന് താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് നിശാന്ത് വി. ചന്ദ്രൻ, സെക്രട്ടറി പി.എൻ. മോഹനൻ എന്നിവർ പറഞ്ഞു.