അടിമാലി: കൊച്ചി - ധനുഷ് കോടി ദേശീയപാതയിലെ പ്രധാന ടൗണായ അടിമാലി ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടുന്നു.. ദൈനം ദിനം ചെറുതും വലുതുമായ ആയിരക്കണക്കിന് വാഹനങ്ങളാണ് ഇതുവഴി കടന്നു പോകുന്നത്. അശാസ്തീയമായ ട്രാഫിക് രീതികളും അനധികൃതപാർക്കിംങ്ങും സ്ഥിതി കൂടുതൽ രൂക്ഷമാക്കി. ചിലത് കണ്ടിട്ടും കാണാത്ത പോലെ പോകുന്നതും, പാതയോര കച്ചവടവുമെല്ലാം പ്രതി സന്ധിയ്ക്ക് ആക്കംകൂട്ടി. സെൻട്രൽ ജംഗ്ഷൻ മുതൽ പൊലിസ് സ്റ്റേഷൻ പടിവരെയും, മൂന്നാർ റോഡിൽ ഹൈസ്‌കൂൾ ജംഗ്ഷൻ, കാംകോ ജംഗ്ഷൻ ' ലൈബ്രറി റോഡ് ,വൺവേ റോഡുകൾ, ബസ്സ് സ്റ്റാൻഡ് എന്നിവിടങ്ങളിലെല്ലാം അലക്ഷ്യമായി വാഹനങ്ങൾ പാർക്ക് ചെയ്യുന്നുണ്ട്. സ്ഥലമില്ലാത്തതിനാൽ റോഡരി കിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് ഇവിടെ എത്തുന്നവരെ വലയ്ക്കുന്നു. നിരവധി സ്‌കൂളുകളും സർക്കാർ ഓഫിസുകളും ആരാധനാലയങ്ങളുമുള്ള ഹൈറേഞ്ചിന്റെ സംഗമകേന്ദ്രവുമായ അടിമാലി വിനോദസഞ്ചാരികളുടെ ഇടത്താവളവുമാണ്.
ഗതാഗതക്കുരുക്ക് മൂലം വിദ്യാ ർഥികൾ അടക്കമുള്ളവർ അനു ഭവിക്കുന്ന ദുരിതം ചില്ലറയല്ല. മു ന്നാർ, ഇടുക്കി, കോതമംഗലം റോഡുകൾ സംഗമിക്കുന്ന സെൻട്രൽ ജങ്ഷനിലാണ് ഏറ്റവും തിരക്ക്. തലതിരിഞ്ഞ പരിഷ്‌കാരങ്ങൾ; പ്രൈവറ്റ് ബസ് സ്റ്റാൻഡിലും പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. അടിമാലി പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ എന്നും ഗതാഗത പ്രശ്നങ്ങളാണ്.പഞ്ചായത്ത് ഭരണ സമിതികൾ മാറിമാറി വരുന്നുണ്ടെങ്കിലും ടൗണിലെ ഗതാഗത പ്രശ്നം പരിഹരിക്കാൻ കാര്യമായ ഇടപെ ടൽ നടത്തുന്നില്ല. വ്യാപാര സ്ഥാപനങ്ങളെയും ബാധിക്കുകയാണ് ഗതാഗതക്കുരുക്ക്. കാൽനട യാത്രക്കാർ വഴിവാണിഭക്കാരെയുംസ്വകാര്യ വാഹനങ്ങളെയും മറികടന്നാണ് റോഡിലൂടെയാണ് യാത്ര ചെയ്യുന്നത്
=വൺവേ നടപ്പാക്കിയ ലൈബ്രറി റോഡിലും നിയമം പാലിക്കപ്പെടുന്നില്ല വാഹനങ്ങൾ തലങ്ങും വിലങ്ങും ഓടുന്നതിനാൽ എപ്പോഴും ഈറോഡി ൽ കുരുക്കാണ്. ഈ പ്രശ്നം പരിഹരിക്കാൻ വൺവേ കൃത്യമായി നടപ്പാക്കണമെന്നാണ് നാട്ടു കാരുടെ ആവശ്യം.
=ട്രാഫിക് പരിഷ്‌കാരം നടപ്പാക്കിയിട്ട് പതിനഞ്ച് വർഷത്തിലേറെയായി