cheruthoni

ഇടുക്കി: 2025 ഓടുകൂടി പുതിയ എച്ച്‌ഐവി അണുബാധ ഉണ്ടാകാതിരിക്കുന്നതിനും ,യുവാക്കൾ, വിദ്യാർത്ഥികൾ , പൊതുജനങ്ങൾ എന്നിവർക്കിടയിൽ എച്ച്‌ഐവി/ എയ്ഡ്സ് ബോധവൽക്കരണം നൽകുന്നതിനുമുള്ള 'ഒന്നായി പൂജ്യത്തിലേക്ക്' ക്യാമ്പയിന്റെ ഭാഗമായി കേരള സംസ്ഥാന എയ്ഡ്സ് കൺട്രോൾ സൊസൈറ്റി ,ജില്ല ആരോഗ്യ വകുപ്പ്, ആർഷഭാരത് സുരക്ഷാ പ്രോജക്ട് ,എന്നിവയുടെ സഹകരണത്തോടുകൂടി ഐ ഇ സി വാൻ ക്യാമ്പയിൻ സംഘടിപ്പിച്ചു.
ചെറുതോണി ടൗണിൽ നടന്ന ഫ്ളാഗ് ഓഫ് കർമ്മം ജില്ലാ എയ്ഡ്സ് കൺട്രോൾ ഓഫീസർ ഡോ.ആശിഷ് മോഹൻ നിർവഹിച്ചു , ജില്ലാ മാസ് മീഡിയ ഓഫീസർ തങ്കച്ചൻ ആന്റണി ആർഷഭാരത് പ്രോജക്ട് ഡയറക്ടർ ഷൈനി സ്റ്റീഫൻ, സോണിയ സജി ,മേബിൾ ചാക്കോഎന്നിവർ പങ്കെടുത്തു.