ഇടുക്കി: വിധവകളായ 55 വയസ്സിൽതാഴെ പ്രായമുളളസ്ത്രീകൾക്ക് സ്വയംതൊഴിൽ ചെയ്യുന്നതിന് ഒറ്റത്തവണ ധനസഹായം ചെയ്യുന്ന 'സഹായഹസ്തം' പദ്ധതിയിലേക്ക് വനിതശിശുവികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു. അപേക്ഷകരുടെ വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ താഴെ ആയിരിക്കണം. WWW.Schemes.wcd.kerala.gov.in എന്ന വെബ്‌സൈറ്റ് വഴി അപേക്ഷിക്കാവുന്നതാണ്. ഓൺലൈൻ ആയി മാത്രമേ അപേക്ഷകൾ സ്വീകരിക്കുകയുളളൂ.അവസാന തിയ്യതി: ഒക്‌ടോബർ 1. വിശദവിവരങ്ങൾ വെബ്‌സൈറ്റ് വഴിയും തൊട്ടടുത്ത ശിശുവികസന പദ്ധതി ഓഫീസ് മുഖേനയും അങ്കണവാടി മുഖേനയും അറിയാവുന്നതാണ്.