പീരുമേട്: കുമളി കാർഡമം പ്ലാന്റേഴ്സ് മാർക്കറ്റിംഗ് സൊസൈറ്റിയിലെ ബോർഡ് അംഗങ്ങളുടെ തിരഞ്ഞെടുപ്പ് സെപ്തംബർ ഒമ്പതിന് നടക്കുമെന്ന് ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ അറിയിച്ചു. ആകെ പത്ത് അംഗങ്ങളുടെ തിരഞ്ഞെടുപ്പാണ് നടക്കുക. ഇതിൽ രണ്ട് എണ്ണം വനിതകൾക്കായും ഒരെണ്ണം എസ്.സി, എസ്.ടി വിഭാഗങ്ങൾക്കും സംവരണം ചെയ്തിട്ടുണ്ട്. വോട്ട് ചെയ്യാൻ യോഗ്യരായ അംഗങ്ങളുടെ, പ്രതിനിധികളുടെ അന്തിമ പട്ടിക പ്രസിദ്ധീകരിച്ചിട്ടുണ്ട്. നോമിനേഷൻ ഫോം ആഗസ്റ്റ് 31 വരെ എല്ലാ ദിവസവും രാവിലെ 11 മുതൽ ഉച്ചകഴിഞ്ഞ് മൂന്ന് വരെ ലഭിക്കും. സാധുവായ നാമനിർദ്ദേശ പട്ടിക സെപ്തംബർ രണ്ടിന് വൈകിട്ട് അഞ്ചിന് പ്രസിദ്ധീകരിക്കും . നാമനിർദ്ദേശ പത്രിക പിൻവലിക്കൽ സെപ്തംബർ 3, 4 തീയതികളിൽ രാവിലെ 11 മുതൽ ഉച്ചകഴിഞ്ഞ് മൂന്ന് വരെ. മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ അന്തിമ പട്ടിക സെപ്തംബർ നാലിന് വൈകിട്ട് അഞ്ചിന് പ്രസിദ്ധീകരിക്കും. തിരഞ്ഞെടുപ്പ് സെപ്തംബർ ഒമ്പതിന് രാവിലെ എട്ട് മുതൽ വൈകിട്ട് നാല് വരെ. വോട്ടെണ്ണലും ഒമ്പതിനും നടക്കും.