roshy
ജില്ലയിലെ ഏറ്റവും വലിയ സൗരോർജ പ്ലാന്റ് കട്ടപ്പന സെന്റ് ജോൺസ് ആശുപത്രിയിൽ മന്ത്രി റോഷി ആഗസ്റ്റിൻ ഉത്ഘാടനം ചെയ്യുന്നു.

കട്ടപ്പന :ജില്ലയിലെ ഏറ്റവും വലിയ സൗരോർജ പ്ലാന്റ് കട്ടപ്പന സെന്റ് ജോൺസ് ആശുപത്രിയിൽ പ്രവർത്തിച്ചുതുടങ്ങി. മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. ആശുപത്രി ഡയറക്ടർ ബ്രദർ ബൈജു വാലുപറമ്പിൽ, കെ.എസ്.ഇ.ബി സെക്ഷൻ എക്സിക്യൂട്ടീവ് എൻജിനീയർ ടോണി മാത്യു, എൽസോൾ പവർ സൊല്യൂഷൻസ് മാനേജിങ് ഡയറക്ടർ ടിൻസ് മാത്യു എന്നിവർ ചേർന്ന് സ്വിച്ച് ഓൺ ചെയ്തു.

270 കിലോവാട്ട് ശേഷിയുള്ള പ്ലാന്റ് 1.5 കോടി രൂപ മുതൽമുടക്കിൽ രണ്ടുവർഷംകൊണ്ട് നിർമാണം പൂർത്തിയായി. പകൽസമയം ആശുപത്രി പ്രവർത്തിക്കാനാവശ്യമായ വൈദ്യുതി പ്ലാന്റിൽ നിന്ന് ലഭിക്കും. സെന്റ് ജോൺ ഓഫ് ഗോഡ് ഹോസ്പിറ്റലർ സന്യാസ സമൂഹത്തിന്റെ ലോകമെമ്പാടുമുള്ള സ്ഥാപനങ്ങൾ സോളാർ വൈദ്യുതിയിലേക്ക് മാറുകയാണ്. ആശുപത്രി സ്ഥാപകൻ അന്തരിച്ച ദൈവദാസൻ ബ്രദർ ഫോർത്തുനാത്തൂസും സോളാർ വൈദ്യുതിയിലേക്ക് മാറുന്നതിനെക്കുറിച്ച് ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് പുതിയ പ്ലാന്റ് സ്ഥാപിച്ചത്.