അരിക്കുഴ: എസ്.എൻ.ഡി.പി യോഗം തൊടുപുഴ യൂണിയൻ വൈസ് ചെയർമാൻ ആർ. ബാബുരാജിന് അരിക്കുഴ ശാഖയിൽ സ്വീകരണം നൽകി. 170-ാമത് ശ്രീനാരായണ ഗുരുദേവ ജയന്തിയോടനുബന്ധിച്ച് നടത്തിയ പൊതുസമ്മേളനത്തിൽ ശാഖാ വൈസ് പ്രസിഡന്റ് ടി.ആർ. ഷാജിയുടെ നേതൃത്വത്തിലാണ് സ്വീകരണം നൽകിയത്. യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗം സ്മിത ഉല്ലാസ് യോഗം ഉദ്ഘാടനം ചെയ്തു. കവി സുകുമാർ അരിക്കുഴ ജയന്തി സന്ദേശം നൽകി. മുൻ ശാഖാ സെക്രട്ടറി പി.എം. സുകുമാരനെയും യോഗത്തിൽ ആദരിച്ചു. മണക്കാട് ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ദാമോധരൻ നമ്പൂതിരി, ഡോ. രോഷ്നി ബാബുരാജ്, വനിതാസംഘം പ്രസിഡന്റ് രേഖ അനീഷ്, സെക്രട്ടറി ശോഭാ രമണൻ, യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് അഖിൽ സുബാഷ്, സെക്രട്ടറി ഭരത് ഗോപൻ, കുമാരിസംഘം പ്രസിഡന്റ് നന്ദന ഷിജോ, സെക്രട്ടറി അതുല്യ ഷാജി എന്നിവർ സംസാരിച്ചു. ശാഖാ സെക്രട്ടറി ചന്ദ്രവതി വിജയൻ സ്വാഗതവും ശാഖാ കമ്മിറ്റിയംഗം ലീന പ്രസാദ് നന്ദിയും പറഞ്ഞു. യോഗത്തിന് ശേഷം ജയന്തി സദ്യയും നടന്നു.