രാജാക്കാട്: പൂപ്പാറയിൽ വീട് കത്തി നശിച്ചു. തേയിലചെരുവ് പുഞ്ചക്കരയിൽ ഷിജുവിന്റെ വീടാണ് കത്തി നശിച്ചത്. ഷിജും കുടുംബവും ജോലിക്ക് പോയ സമയത്താണ് തീ പിടുത്തമുണ്ടായത്. ഉച്ചയ്ക്ക് ഒരു മണിയോടെ വീട്ടിൽ നിന്ന് പുക ഉയരുന്നത് കണ്ട സമീപ വാസികളെത്തി തീ അണക്കുകയായിരുന്നു. ഗ്യാസ് സിലിണ്ടർ, ഇലട്രോണിക്സ് ഉപകാരണങ്ങൾ എല്ലാം പുറത്ത് എത്തിച്ചത് അപകടത്തിന്റെ വ്യാപ്തി കുറച്ചു. ഓടിട്ട വീട് പൂർണമായും കത്തി നശിച്ചു. ഷോർട്ട് സർക്യൂട്ടാകാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. വില്ലേജ് പഞ്ചായത്ത് അധികൃതർ സ്ഥലം സന്ദർശിച്ച് മേൽ നടപടികൾ സ്വികരിച്ചു.