മൂന്നാർ: ആനച്ചാലിൽ വനം വകുപ്പ് നടത്തിയ പരിശോധനയിൽ ആനക്കൊമ്പുകളുമായി രണ്ട് പേർ പിടിയിൽ. പോതമേട് സ്വദേശികളായ സിഞ്ചുകുട്ടൻ (29), മണി (36) എന്നിവരാണ് പിടിയിലായത്. ആനച്ചാൽ കേന്ദ്രീകരിച്ച് ആനക്കൊമ്പുകളുടെ വിൽപ്പന നടക്കുന്നതായി വനം വകുപ്പിന് വിവരം ലഭിച്ചിരുന്നു. തുടർന്ന് പള്ളിവാസൽ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ അനിൽ കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. പ്രതികളിലൊരാളുടെ വീട്ടിൽ നിന്ന് രണ്ട് കിലോയിൽ അധികം തൂക്കം വരുന്ന ആനക്കൊമ്പുകളും കണ്ടെടുത്തു. ദേവികുളം റേഞ്ച് ഓഫീസർ പി.വി. വെജിയുടെ നേതൃത്വത്തിൽ തുടർനടപടികൾ സ്വീകരിച്ചു.