​​തൊ​ടു​പു​ഴ​: തൊ​ടു​പു​ഴ​യു​ടെ​ വോ​ൾ​ട്ടേ​ജ് ക്ഷാ​മം​ പ​രി​ഹ​രി​ക്കു​ന്ന​തി​ന് സ​ബ്സ്റ്റേ​ഷ​ൻ​ സ്ഥാ​പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കെ​.എ​സ്.ഇ​.ബി​. പെ​ൻ​ഷ​നേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ൻ​ ജി​ല്ലാ​ സ​മ്മേ​ള​നം​ പ്ര​മേ​യം​ പാ​സാ​ക്കി​. മൂ​ല​മ​റ്റം​ എ​ച്ച്.ആ​ർ​.സി​. ഹാ​ളി​ൽ​ ജി​ല്ലാ ​പ്ര​സി​ഡ​ന്റ് ച​ന്ദ്രോ​ദ​യ​ൻ​ നാ​യ​ർ​ എ​ൻ​. ബി​. യു​ടെ​ അ​ദ്ധ്യ​ക്ഷ​ത​യി​ൽ​ ന​ട​ന്ന​ സ​മ്മേ​ള​നം​ സം​സ്ഥാ​ന​ വൈ​സ് പ്ര​സി​ഡ​ന്റ് എ​. സെ​യ്‌​ഫു​ദ്ദീ​ൻ​ ഉ​ദ്ഘാ​ട​നം​ ചെ​യ്‌​തു​. സം​സ്ഥാ​ന​ വൈ​സ് പ്ര​സി​ഡ​ന്റ് എം​.ടി. വ​ർ​ഗീ​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണം​ ന​ട​ത്തി​. ജി​ല്ലാ​ സെ​ക്ര​ട്ട​റി​ പി​.എ​സ്. ഭോ​ഗീ​ന്ദ്ര​ൻ​ ജി​ല്ലാ​ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു​. ട്ര​ഷ​റ​ർ​ എ​ൻ​.ആ​ർ​. വി​ജ​യ​കു​മാ​ർ​ ക​ണ​ക്ക് അ​വ​ത​രി​പ്പി​ച്ചു​. മൂ​ല​മ​റ്റം​ ജ​ന​റേ​ഷ​ൻ​ സ​ർ​ക്കി​ൾ​ എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻജിനി​യ​ർ​ കെ​. എം​. ജു​മൈ​ല​ ബീ​വി​,​ വ​നി​താ​വേ​ദി​ കേ​ന്ദ്ര​ക​മ്മ​റ്റി​യം​ഗം​ ഇ​ന്ദി​ര​ കൃ​ഷ്ണ​ൻ​,​ വി​.കെ​. രാ​ജു​,​ ജി​. സു​കു​മാ​ര​ൻ​ നാ​യ​ർ​,​ മോ​ഹ​ന​ൻ​ പി​. കെ​,​ പി​.ജി​. പ്ര​കാ​ശ്,​ ടി. ത​ങ്ക​പ്പ​ൻ​ എ​ന്നി​വ​ർ​ പ്ര​സം​ഗി​ച്ചു​. ​സ​മ്മേ​ള​ന​ത്തി​ൽ​ പു​തി​യ​ ഭാ​ര​വാ​ഹി​ക​ളാ​യി​ എ​ൻ​. ബി​. ച​ന്ദ്രോ​ദ​യ​ൻ​ നാ​യ​ർ​ (​പ്ര​സി​ഡ​ന്റ് )​,​ പി​. ജി​. പ്ര​കാ​ശ് (​സെ​ക്ര​ട്ട​റി​)​,​ എ​ൻ​. ആ​ർ​. വി​ജ​യ​കു​മാ​ർ​ (​ട്ര​ഷ​റ​ർ​)​,​ വൈ​സ് പ്ര​സി​ഡന്റു​മാ​രാ​യി​ കെ​.കെ​. ത​ങ്ക​പ്പ​ൻ​,​ കെ​.സി​. ഗോ​പി​നാ​ഥ​ൻ​ നാ​യ​ർ​,​ പി​. എ​സ്. ശ​ശി​ധ​ര​ൻ​ നാ​യ​ർ​,​ ജോ​യി​ന്റ് സെ​ക്ര​ട്ട​റി​മാ​രാ​യി​ പി​. കെ​. മോ​ഹ​ന​ൻ​,​ വി​. കെ​. രാ​ജു​ എ​ന്നി​വ​ർ​ അ​ട​ങ്ങു​ന്ന​ 2​5​ അം​ഗ​ ക​മ്മ​റ്റി​യെ​ തിര​ഞ്ഞെ​ടു​ത്തു​. ജി​ല്ല​യെ​ പ്ര​തി​നി​ധീ​ക​രി​ച്ച് സം​സ്ഥാ​ന​ ക​മ്മി​റ്റി​യി​ലേ​ക്ക് സെ​ക്ര​ട്ട​റി​യാ​യി​ പി​. എ​സ്. ഭോ​ഗീ​ന്ദ്ര​നെ​ നോ​മി​നേ​റ്റ് ചെ​യ്തു​‌​. ​യോ​ഗ​ത്തി​ൽ​ മൂ​ല​മ​റ്റം​ ഡി​വി​ഷ​ൻ​ പ്ര​സി​ഡ​ന്റ് എം​. ജി​. വി​ജ​യ​ൻ​ സ്വാ​ഗ​ത​വും​ പി​. എ​സ്. ശ​ശി​ധ​ര​ൻ​ നാ​യ​ർ​ നന്ദി​യും​ പ​റ​ഞ്ഞു​.