മൂന്നാർ: മഴയെ തുടർന്ന് മൂന്നാറിൽ പ്രവർത്തിച്ചിരുന്ന ദുരിതാശ്വാസ ക്യാമ്പ് നിറുത്തിയതിൽ പ്രദേശവാസികളുടെ പ്രതിഷേധം. വാസയോഗ്യമായ വീട് ലഭിക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. മൗണ്ട് കാർമ്മൽ പള്ളിയിൽ ഒരുക്കിയ ക്യാമ്പാണ് മഴയുടെ തീവ്രത കുറഞ്ഞതോടെ നിറുത്തിയത്. വീട്ടിലേയ്ക്ക് മടങ്ങാൻ തയ്യാറല്ലെന്ന് ക്യാമ്പിലുണ്ടായിരുന്ന പത്ത് കുടുംബങ്ങൾ നിലപാടെടുത്തതാണ് പ്രതിസന്ധി സൃഷ്ടിച്ചത്. തുടർന്ന് തഹസീൽദാരുമായി നടത്തിയ ചർച്ചയിൽ പ്രശ്നപരിഹാരമുണ്ടാക്കാമെന്ന് ഉറപ്പ് ലഭിച്ചതോടെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്.